ngo
ഉൾനാടൻ ജലഗതാഗത വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനിയർക്ക് നേരെ നടന്ന വധശ്രമത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന്റെ ഭാഗമായി എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഓമനക്കുട്ടൻ പ്രസംഗിക്കുന്നു

കൊല്ലം: ഉൾനാടൻ ജലഗതാഗത വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ ജോയി ജനാർദ്ദനനെ കരാറുകാരൻ ഓഫീസിൽ കയറി വധിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാർ പ്രകടനവും ധർണയും നടത്തി. ഉൾനാടൻ ജലഗതാഗത വകുപ്പ് ഓഫീസിന് മുന്നിൽ എൻ.ജി.ഒ യൂണിയൻ, കെ.ജി.ഒ.എ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഓമനക്കുട്ടൻ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി എസ്. ദിലീപ്, വി.ആർ.അജു, വി. പ്രേം, എസ്. ഷാഹിർ, ജി. സജികുമാർ, ആർ. രാജി, എ.ആർ. രാജേഷ്, എം. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.