ചാത്തന്നൂർ: ജി.എസ്. ജയലാൽ എം.എൽ.എയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി ചാത്തന്നൂർ ജംഗ്ഷനിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ധർണ ഉദ്ഘാടനം ചെയ്തു. ജി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ മുരളി, ജോൺ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. രാജൻ കുറുപ്പ്, പ്ലാക്കാട് ടിങ്കു, ജെ. രാധാകൃഷ്ണൻ, എസ്. ഉണ്ണികൃഷ്ണപിള്ള, രമാദേവി കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.