enagu
സാംസ്കാരിക പ്രവർത്തകനു സംഘാടകനുമായ കേരളഫോക്കസ് ജനറൽ സെക്രട്ടറി വി.വിഷ്ണുദേവിനെ ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ പോളി വർഗ്ഗീസ് പൊന്നാട അണിയിച്ച് ആദരിക്കുന്നു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, എൻ.ജനാർദ്ദനൻ തുടങ്ങിയവർ സമീപം

പുനലൂർ: മികച്ച സാംസ്കാരിക പ്രവർത്തകനും സംഘാടകനുമായ കേരള ഫോക്കസ് ജനറൽ സെക്രട്ടറി വി. വിഷ്ണുദേവിനെ പത്തനാപുരം ഗാന്ധിഭവൻെറ നേതൃത്വത്തിൽ ആദരിച്ചു. പ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഇൻസ്ട്രുമെന്റലിസ്റ്റ് പോളി വർഗീസാണ് വിഷ്ണുദേവിനെ പൊന്നാട അണിയിച്ച് ആദരിച്ചത്. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. സി.വി. വിജയകുമാർ, ഡോ. ഫ്രീഗംഗ, എൻ. ജനാർദ്ദനൻ, കെ. ചന്ദ്രൻ, സന്തോഷ്‌ കുമാർ, ഐക്കര ബാബു തുടങ്ങിയവർ സംസാരിച്ചു.