ഓച്ചിറ: വായനവാരത്തിന് സമാപനം കുറിച്ചുകൊണ്ട് പ്രയാർ ആർ.വി.എസ്. എം.എച്ച്. എസ്.എസിൽ തുറന്ന വായനശാല സ്ഥാപിച്ചു. എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച വായനശാലയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം രാധകുമാരി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഹരിമോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്. ഉണ്ണിക്കൃഷ്ണൻ, ഹെഡ്മിസ്ട്രസ് ജയശ്രീ എന്നിവർ പങ്കെടുത്തു.