1
ഇലഞ്ഞിക്കോട് ഒറ്റത്തെങ്ങുംവിള വീട്ടില്‍ മണികണ്ഠന് സി.പി.എം. ഏരിയ സെക്രട്ടറി പി.തങ്കപ്പന്‍പിള്ള വീല്‍ചെയര്‍ കൈമാറുന്നു

എഴുകോൺ : സി.പി.എം എഴുകോൺ ഈസ്റ്റ്​ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൻ നിർദ്ധന കുടുംബത്തിൽപ്പെട്ടയാൾക്ക് വീൽച്ചെയർ നൽകി. സ്‌ട്രോക്ക് വന്ന് ഭാഗികമായി ശരീരം തളർന്ന ഇലഞ്ഞിക്കോട് ഒറ്റത്തെങ്ങുംവിള വീട്ടിൽ മണികണ്ഠനാണ് വീൽ ച്ചെയർ നൽകിയത്. ഏരിയാ സെക്രട്ടറി പി. തങ്കപ്പൻപിള്ള വീൽച്ചെയർ കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗം എസ്. ഗീതാഭായി അമ്മ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.പി. മനേക്ഷ, ആർ. ഗോപുകൃഷ്ണൻ, എം.പി. മഞ്ചുലാൽ, അഖിൽ, ജോർജ് കോശി, മോഹനൻ, കെ.എസ്. ആനന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കുവൈറ്റിലെ കലാസാംസ്‌കാരിക സംഘടനയായ കലയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.