hdfc
എ.കെ.ബി.ഇ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എച്ച്.ഡി.എഫ്.സി ബാങ്ക് എംപ്ളോയീസ് യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധ ധർണ

കൊല്ലം: എ.കെ.ബി.ഇ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എച്ച്.ഡി.എഫ്.സി ബാങ്ക് എംപ്ളോയീസ് യൂണിയൻ ബാങ്കിന്റെ ഇരുമ്പ് പാലം ശാഖയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കരാർ പ്രകാരം ക്ളറിക്കൽ ജീവനക്കാർക്ക് സെക്ഷൻ ജോലികൾ നൽകുക, സ്ഥലം മാറ്റ അപേക്ഷകൾ പരിഗണിക്കുക, എച്ച്.ആർ കേരളയുടെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കുക, ക്ളസ്റ്റർ ഹെഡിന്റെ അനാവശ്യ ഇടപെടൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. എ.കെ.ബി.ഇ.എഫ് വൈസ് പ്രസിഡന്റ് എം.എം. അൻസാരി ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി യു. ഷാജി, ജയകുമാർ, നവീൻ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.