കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം പട: വടക്ക് 427-ാം നമ്പർ ശാഖ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനവും വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും യൂണിയൻ സെക്രട്ടറി എ. സോമരാജൻ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ മുഖ്യപ്രഭാഷണം നടത്തി. പഠനോപകരണങ്ങൾ യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ. ചന്ദ്രശേഖരൻ ശിവദാസൻ, ഉഷാകുമാരി, വേണു, കുന്നേൽ രാജേന്ദ്രൻ, ഉത്തരക്കുട്ടൻ, ശാഖാ സെക്രട്ടറി ഡി. സുരേഷ് എന്നിവർ സംസാരിച്ചു.