കൊല്ലം: കാർഷികകാര്യ സാമ്പത്തിക വിദഗ്ദ്ധനും സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുമായ മോഹനൻ ബി.കണ്ണങ്കരയ്ക്ക് യു.എസ്.എ അംഗീകാരമുള്ള ഗ്ലോബൽ പീസ് യൂണിവേഴ്‌സിറ്റിയുടെ സാമൂഹ്യ പ്രവർത്തനത്തിനുള്ള ഡോക്ടറേറ്റ് (ഹോണററി) ലഭിച്ചു.
ചെന്നൈയിലെ റഷ്യൻ കൾച്ചറൽ സെന്ററിൽ ഗ്ലോബൽ കൗൺസിൽ ഫോർ എഡ്യൂക്കേഷൻ മിഷൻ സംഘടിപ്പിച്ച ചടങ്ങിൽ ജോൺ പീറ്റർ ഓസ്‌ബോർനി (ജി.എ.സി. അഡ്വൈസർ, ജർമ്മനി)യിൽ നിന്നും ഡോക്ടറേറ്റ് സ്വീകരിച്ചു.
മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി കെ. സ്വാമിദുരൈ മെഡലും ജി.പി.യു ഇംഗ്ലണ്ട് മേധാവി ഡോ. റായൽ പ്രസന്റ് ബഹുമതി പത്രവും സമർപ്പിച്ചു.
നവീൻ ഫൈനാൻസ് പ്രസിഡന്റ് ആർ.പനീർ സെൽവം അദ്ധ്യക്ഷത വഹിച്ചു.ഗ്ലോബൽ അച്ചീവേഴ്‌സ് കൗൺസിൽ ചെയർമാൻ അഡ്വ.ആർ.സെൽവം ഡോക്ടറേറ്റ് ലഭിച്ചവരെ പരിചയപ്പെടുത്തി.
പ്രശസ്ത സിനിമാതാരവും സംവിധായകനുമായ ഡോ.ചിന്നിജയന്ത്, എൻ.ശക്തൻ പ്രഭാകർ, ഡോ.അരുൾമണി, തെലുങ്കാന എഡ്യുക്കേഷണൽ അക്കാഡമി ട്രസ്റ്റ് പ്രസിഡന്റ് ഡോ.എസ്.എൻ.ജാഹർ ഹുസൈൻ, ശ്രീനാരായണ ഗുരുപ്രിയ മഠാധിപ ഡോ.മാതാഗുരുപ്രിയ തുടങ്ങിയവർ സംബന്ധിച്ചു.