navas
IS0 പ്രഖ്യാപനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവ്വഹിക്കുന്നു

ശാസ്താംകോട്ട : പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്തിന് ഐ.എസ്.ഒ 9001: 2015 അംഗീകാരം ലഭിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന ആദ്യ പഞ്ചായത്താണ് പടിഞ്ഞാറേ കല്ലട. അംഗീകാരം ലഭിച്ചതിന്റെ ഓദ്യോഗിക പ്രഖ്യാപനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് ഹാളിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് ജെ. ശുഭ അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.