കൊല്ലം: കൊല്ലത്തിന്റെ കായികവികസനത്തിന് മുതൽക്കൂട്ടാകുന്ന മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം, ലാൽ ബഹാദൂർ സ്റ്റേഡിയത്തിനോടനുബന്ധിച്ചുള്ള സ്പോർട്സ് കോംപ്ളക്സിന്റെയും നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ക്വയിലോൺ അത്‌ലറ്റിക് ക്ളബ് (ക്യു.എ.സി) വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ലാൽബഹാദൂർ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്കും ആധുനിക ഫുട്ബോൾ കോർട്ടും നിർമ്മിക്കാൻ ജില്ലയിലെ ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ക്യു.എ.സി ഗ്രൗണ്ടിലുള്ള ബാസ്ക്കറ്റ് ബോൾ, ഷട്ടിൽ ബാഡ്മിന്റൺ, ഹാൻഡ് ബോൾ, ബോൾ ബാഡ്മിന്റൺ കോർട്ടുകൾ നവീകരിക്കാൻ ക്യു.എ.സി നടപടി സ്വീകരിക്കും. വിവിധ കായികയിനങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ക്യു.എ.സി ഹാളിൽ നടന്ന വാർഷിക പൊതുയോഗം പ്രസിഡന്റായി കെ.അനിൽകുമാർ അമ്പലക്കരയെയും സെക്രട്ടറിയായി ജി.രാജ്മോഹനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഡി.ഷാജു (ട്രഷറർ), കെ.സോമയാജി, അഡ്വ. സഞ്ജീവ് സോമരാജൻ, എ.കെ അൽത്താഫ് (വൈസ് പ്രസിഡന്റുമാർ), പി.വി ശശിധരൻ, ഡി.രാജീവ്, കെ.രാധാകൃഷ്ണൻ (ജോയിന്റെ സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു.