photo
കൃഷിയിടത്തിൽ കക്കൂസ് മാലിന്യം തളളിയ നിലയിൽ

കുണ്ടറ: കേരളപുരം നാട്ടുവാക്കലിൽ കൃഷിയിടത്തിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനും കർഷകനുമായ നളരാജന്റെ വയലിലാണ് കക്കൂസ് മാലിന്യം തള്ളിയത്. നാട്ടുവാക്കൽ തോട്ടിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതിനെതിരെ നളരാജൻ കുണ്ടറ പൊലീസിൽ പരാതി നൽകിയിരുന്നു. അതിന്റെ പ്രതികാരം എന്ന നിലയിലാണ് ഇപ്പോൾ തന്റെ പുരയിടത്തിൽ മാലിന്യം തള്ളിയതെന്ന് നളരാജൻ പറഞ്ഞു.