ചാത്തന്നൂർ: ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ചിറക്കര മണ്ഡലം സമ്മേളനം നെടുങ്ങോലം ജെ.ജെ. വില്ലയിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് എൻ. സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിന് സെലക്ഷൻ ലഭിച്ച കാവ്യാ രവീന്ദ്രനെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. പൊഴിക്കര വിജയൻപിള്ള, എച്ച്. ദിലീപ്, സി.ആർ. അനിൽകുമാർ, പി. സുഭാഷ്, പവിത്രൻ, എം. ഗോപാലകൃഷ്ണൻ, സരസൻ, രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.