photo
കേരള വനിതാ കമ്മിഷൻ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച കലാലയ ജ്യോതിയുടെ ഉദ്ഘാടനം വനിതാ കമ്മിഷൻ അംഗം അഡ്വ. എം.എസ്..താര നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ കലാലയ ജ്യോതി സംഘടിപ്പിച്ചു. സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടി വനിതാ കമ്മിഷൻ അംഗം അഡ്വ. എം.എസ്. താര ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഉന്മേഷ് അദ്ധ്യക്ഷത വഹിച്ചു. കുടുംബ ബന്ധങ്ങളെ കുറിച്ച് ഡോ. എം.എം. ബഷീറും സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജയകുമാറും ക്ലാസെടുത്തു. എസ്. ശിവ സ്വാഗതം പറഞ്ഞു. 100 ഓളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.