കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെപ്തംബർ 27 മുതൽ 30 വരെ സംഘടിപ്പിക്കുന്ന യതിപൂജയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി മുനിസിപ്പൽ ശാഖാ പ്രവർത്തക സമ്മേളനം വിളിച്ച് കൂട്ടി. യൂണിയൻ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവർത്തക സമ്മേളനത്തിൽ മുനിസിപ്പാലിറ്റിയുടെ പരിധിയിൽ പ്രവർത്തിക്കുന്ന 12 യൂണിയനുകളിൽ നിന്നായി ശാഖാ ഭാരവാഹികളും പോഷകാ സംഘടനാ പ്രവർത്തകരും ഉൾപ്പെടെ 1000 ത്തോളം പേർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി എ. സോമരാജൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യോഗം ബോർഡ് മെമ്പർമാരായ കെ.പി. രാജൻ, കെ.ജെ. പ്രസേനൻ, യൂണിയൻ കൗൺസിലർമാരായ എല്ലയ്യത്ത് ചന്ദ്രൻ, എം. ചന്ദ്രൻ, കള്ളേത്ത് ഗോപി, ക്ലാപ്പന ഷിബു, ബി. കമലൻ, കളരിയ്ക്കൽ സലിംകുമാർ, കുന്നേൽ രാജേന്ദ്രൻ, വനിതാ സംഘം ഭാരവാഹികളായ മണിയമ്മ, മധുകുമാരി, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ ടി.ഡി. ശരത് ചന്ദ്രൻ, നീലികുളം സിബു എന്നിവർ സംസാരിച്ചു.