പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ മൈക്രോഫിനാൻസ് ഗ്രൂപ്പുകൾക്ക് ഈ വർഷം 15കോടി രൂപ വായ്പയായി നൽകുമെന്ന് യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് പറഞ്ഞു. പുതിയ യൂണിയൻ ഭരണസമിതി അധികാരമേറ്റ ശേഷം ഒന്നാം ഘട്ടമായി അനുവദിച്ച രണ്ട് കോടി രൂപയുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ യൂണിയൻ സെക്രട്ടറിയും യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗവുമായ എസ്. സദാനന്ദൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ബി. ശാന്തകുമാരി, ധനലക്ഷ്മി ബാങ്ക് പുനലൂർ ബ്രാഞ്ച് മാനേജർ മനോജ് തുടങ്ങിയവർ സംസാരിച്ചു.