tain

കൊല്ലം: പുനലൂർ -കൊല്ലം പാതയിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമം പുനക്രമീകരിക്കണമെന്ന ആവശ്യം റെയിൽവേ പരിഗണിക്കുന്നില്ലെന്ന് യാത്രക്കാരുടെ പരാതി.

തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊല്ലത്തെത്തി പുനലൂരിലേക്ക് പോകേണ്ട യാത്രക്കാർക്ക് നിലവിലെ സമയക്രമം പ്രയോജനപ്പെടുന്നില്ല. രാവിലെ പത്തിന് പുനലൂരിലെ കോളേജുകളിലും ഓഫീസുകളിലും എത്തേണ്ടവർക്കും ഗുണം ചെയ്യുന്നില്ല.

നിലവിൽ

കൊല്ലത്ത് നിന്ന് ആദ്യ ട്രെയിൻ പുറപ്പെടുന്ന സമയം :രാവിലെ 6.15

നിർദേശം

തിരുവനന്തപുരത്ത് നിന്ന് രാവിലെ 6.17ന് കൊല്ലത്ത് എത്തുന്ന വേണാട് എക്‌സ്‌പ്രസിലെ യാത്രക്കാർക്ക് പ്രയോജനപ്പെടുംവിധം സമയക്രമം മാറ്റണം.

 രണ്ടാമത്തെ ട്രെയിൻ കൊല്ലത്ത് നിന്ന് പുറപ്പെടുന്ന സമയം: രാവിലെ 08.55

പുനലൂരിൽ എത്തുന്ന സമയം: 10.15

നിർദേശം:

രാവിലെ 9.30ന് പുനലൂരിൽ എത്തുന്ന തരത്തിൽ ക്രമീകരിക്കണം

 ഗുരുവായൂർ പാസഞ്ചർ പുനലൂരിൽനിന്ന് പുറപ്പെടുന്ന സമയം: വൈകിട്ട് 5.30

നിർദേശം:

15.15ന് പുനലൂരിൽ നിന്ന് തിരിച്ചാൽ കൊല്ലത്തെത്തി മറ്റ് ട്രെയിനുകളിൽ പോകേണ്ട സ്ഥിരം യാത്രക്കാർക്ക് പ്രയോജനപ്പെടും.

.........................

പുനലൂരിലേക്കുള്ള സ്ഥിരം യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് രാവിലെ കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെയും വൈകിട്ട് പുനലൂരിൽ നിന്ന് തിരിക്കുന്ന ട്രെയിനുകളുടെയും സമയം പുന:ക്രമീകരിക്കണം.

പരവൂർ സജീബ്

സംസ്ഥാന പ്രസിഡന്റ്,

റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ