കൊല്ലം: ജീവനക്കാരോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
കൊല്ലത്ത് ഫെഡറൽ ബാങ്കിന്റെ പ്രധാന ശാഖയ്‌ക്ക് മുന്നിൽ ജീവനക്കാർ വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
എ.കെ.ബി.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം.അൻസാരി ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ അസി.സെക്രട്ടറി യു.ഷാജി, എ.കെ.ബി.ഇ.എഫ് ജില്ലാ വൈസ് ചെയർമാൻ വി.ജയകുമാർ,എം.എ.നവീൻ,ശ്രീശാന്ത്, രാകേഷ്, ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. അടുത്ത ഘട്ടത്തിൽ പ്രതിഷേധ ധർണകളും ഇടപാടുകാരിൽ നിന്ന് ഒപ്പ് ശേഖരണവും നടത്തും.