daivadasakam
നീറ്റ്, എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പി.എസ്. ഹരിത, അഞ്ജന അനിൽ, ജ്യോതിർമയി, അനില പൊന്നച്ചൻ, അപർണ സജീവ് തുടങ്ങിയവരെ ദൈവദശകം സാംസ്കാരിക സമിതി അനുമോദിച്ചപ്പോൾ, ബിജു പുളിക്കലേടത്ത്, ഡോ. ഗിരൺ, ജി. നിർമ്മൽകുമാർ, ലാലി തിരുവോണം, സമിതി കൺവീനർമാരായ സുരേഷ് ബാബു, ജയശ്രീ, തങ്കമണി തുടങ്ങിയവർ വേദിയിൽ

കൊല്ലം: മാറാംകുഴി ദൈവദശകം സാംസ്കാരിക സമിതിയുടെ അഞ്ചാമത് പരിപാടി കുമ്മല്ലൂർ മാറാംകുഴി ഭദ്രാഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്നു. ദൈവദശകം എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്ത് പ്രഭാഷണം നടത്തി. കാൻസർ രോഗികൾക്കുള്ള ധനസഹായം, ഉന്നത വിജയം നേടിയവർക്കുള്ള കാഷ് അവാർഡ്, പഠനോപകരണങ്ങൾ എന്നിവ യോഗത്തിൽ ജി. നിർമ്മൽകുമാർ, ഡോ. ഗിരൺ തത്വമസി, ആമ്പാടി ഗോപാലകൃഷ്ണൻ, ലാലി തിരുവോണം എന്നിവർ ചേർന്ന് വിതരണം ചെയ്തു.