dam
കേന്ദ്ര ഡാംസുരക്ഷാ റിവ്യൂ പാനൽ ചെയർമാൻ യോഗേഷ് കുമാർ പാണ്ഡെയുടെ നേതൃത്വത്തിലുളള ഉന്നത തല സംഘം തെന്മല പരപ്പാർ അണക്കെട്ട് പരിശോധിക്കുന്നു.

പുനലൂർ: കേന്ദ്ര ഡാം സുരക്ഷ വിലയിരുത്തൽ സംഘം ചെയർമാൻ യോഗേഷ് കുമാർ പാണ്ഡെയുടെ നേതൃത്വത്തിൽ തെന്മല പരപ്പാർ അണക്കെട്ടിൽ പരിശോധന നടത്തി. ഡാം ടോപ്പ്, ഗാലറി, ഹിൽവേ,ഒറ്റക്കൽ ലുക്ക് ഔട്ട് തടയണ, തെന്മല പളളംവെട്ടിയിലെ എർത്ത് ഡാം തുടങ്ങിയവ പരിശോധിച്ചു. അണക്കെട്ടിന്റെ സുരക്ഷാ ക്രമീകരണങ്ങളും മറ്റും വിലയിരുത്താനാണ് സംഘം എത്തിയത്.രാവിലെ 9ന് എത്തിയ സംഘം വൈകിട്ട് 4വരെ പരിശോധനകൾ നടത്തി. തുടർന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അടുത്ത മാസം റിപ്പോർട്ട് ലഭിച്ചാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

നാല് വർഷം കൂടുമ്പോൾ നടത്താറുള്ള പരിശോധനയാണിത്. പി.കെ.ഗുപ്ത, റുസ്താൻ അലി, എസ്.രാജീവ്, ടി.സുധാകർ, ശ്യാംലാൽ കഫിൽ, ഐ.ഡി.ആർ.പി ഡയറക്ടർ ഹരികുമാർ, അഡിഷണൽ ഡയറക്ടർമാരായ മുഹമ്മദ് സാഷീർ, ഇന്ദുലേഖ, അസി.ഡയറക്ടർ ഷാബറോയി, കെ.ഐ.പി.സൂപ്രണ്ടിംഗ് എൻജിനീയർ ലത,എക്സിക്യൂട്ടീവ് എൻജിനീയർ പ്രീയേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.