അഞ്ചൽ: അഞ്ചൽ ടൗൺ ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ വേണുകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ. യശോധരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ ജി. സുരേന്ദ്രൻ സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഭാരവാഹികളായി കെ. ശ്രീധരൻ (പ്രസിഡന്റ്), നിർമ്മലൻ (സെക്രട്ടറി), രാജശേഖരൻ (ട്രഷറർ) ദീപാ ജയറാം (ലയണസ് പ്രസിഡന്റ്) എന്നിവർ സ്ഥാനമേറ്റു.