avhs
തഴവ ആദിത്യവിലാസം ഗവ.ഹൈസ്കൂളിൽ ആരംഭിച്ച വീട്ടിലേക്കൊരു പുസ്തകം പദ്ധതി രക്ഷിതാവിന് പുസ്തകം നൽകി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: വായന പക്ഷാചരണത്തിന്റെ ഭാഗമായി തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിൽ വീട്ടിലേക്കൊരു പുസ്തകം പദ്ധതി ആരംഭിച്ചു. കുട്ടികൾക്കൊപ്പം രക്ഷിതാക്കളേയും വായനയുടെ ലോകത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യം. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ രക്ഷിതാക്കൾക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് പോണാൽ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വിപിൻ മുക്കേൽ, എസ്.എം.സി ചെയർമാൻ ഷിബു എസ്. തൊടിയൂർ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ. ഹസീന, പി.ടി.എ വൈസ് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ, സ്മിതാ സന്തോഷ്, ലൈബ്രേറിയൻ കെ. സരസ്വതി, എൻ. കെ. വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.