ngo
ആർദ്രം' മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പിൽ 1000 പുതിയ തസ്തികകൾ അനുവദിക്കുവാനുള്ള സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൻ.ജി.ഒ. യൂണിയന്റെയും കെ.ജി.ഒ.എ.യുടെയും സംയുക്താഭിമുഖ്യത്തിൽ ജീവനക്കാർ കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ നടത്തിയ പ്രകടനം

കൊല്ലം: തിരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിയമിക്കുന്നതിന് ആരോഗ്യവകുപ്പിൽ വിവിധ കേഡറുകളിലായി 1000 തസ്തികകൾ സൃഷ്ടിക്കുവാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കേരള എൻ.ജി.ഒ യൂണിയന്റെയും കെ.ജി.ഒ.എയുടെയും സംയുക്താഭിമുഖ്യത്തിൽ ജീവനക്കാർ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് മുന്നിൽ പ്രകടനവും യോഗവും നടത്തി.

'ആർദ്രം'പദ്ധതിയുടെ ഭാഗമായി 400 അസിസ്റ്റന്റ് സർജൻ, 400 സ്റ്റാഫ് നഴ്‌സ്, 200 ലാബ് ടെക്‌നീഷ്യൻ എന്നീ തസ്തികകളാണ് പുതുതായി സൃഷ്ടിക്കുന്നത്.
കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി. അനിൽകുമാർ, കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ. ഷണ്മുഖദാസ്, എൻ.ജി.ഒ. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വി.ആർ.അജു, വി.പ്രേം, കെ.ജി.ഒ.എ. ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ. രവീന്ദ്രനാഥ്, യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയാ സെക്രട്ടറി ഖുശീ ഗോപിനാഥ് എന്നിവർ സംസാരിച്ചു.

കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി സി.ഗാഥയും, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുന്നിൽ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാറും, കുണ്ടറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ യൂണിയൻ ജില്ലാ ട്രഷറർ ബി. സോളമനും, പത്തനാപുരത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് മുന്നിൽ യൂണിയൻ പത്തനാപുരം ഏരിയാ സെക്രട്ടറി ബിനു. പി. ഭാസ്‌കരനും, ശാസ്താംകോട്ട താലൂക്ക് ആശുപത്രിക്ക് മുന്നിൽ യൂണിയൻ കുന്നത്തൂർ ഏരിയാ സെക്രട്ടറി എൻ. രതീഷും, പുനലൂർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ യൂണിയൻ പുനലൂർ ഏരിയാ പ്രസിഡന്റ് അബ്ദുൾ സമദും, കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് മുന്നിൽ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ. ജയകുമാറും യോഗങ്ങൾ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഓമനക്കുട്ടൻ, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ബി. പ്രശോഭദാസ്, എസ്. നിസാം, ആർ. രതീപ്, മെൽവിൻ ജോസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.