udf-dharna
യു.ഡി.എഫ് കൗൺസിലർമാർ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ ധർണ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നഗരഭരണത്തിൽ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി.
മാലിന്യ നിർമ്മാർജ്ജനത്തിലെ വീഴ്ച ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് നഗരഭരണക്കാർ രക്ഷപ്പെടുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ പറഞ്ഞു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എ.കെ. ഹഫീസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ. തോമസ്, ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവി, ജനറൽ സെക്രട്ടറി എസ്. ശ്രീകുമാർ, എം.എസ്. ഗോപകുമാർ, കായിക്കര നജീബ്, ആർ. രമണൻ, രാജ്മോഹൻ, കെ.ആർ.വി. സഹജൻ, ആദിക്കാട് മധു, കുരീപ്പുഴ മോഹൻ, കോതേത്ത് ഭാസുരൻ, വി. റാംമോഹൻ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്തു.