navas
റോഡിലേക്ക് തള്ളി നിന്ന മരക്കഷണം നീക്കം ചെയ്യുന്നു

ശാസ്താംകോട്ട: ഡി.ബി കോളേജ് റോഡിൽ അപകടകരമായ അവസ്ഥയിൽ റോഡിലേക്ക് തള്ളി നിന്ന മരക്കഷ്ണം പൊതുപ്രവർത്തകർ മുൻകൈയെടുത്ത് നീക്കം ചെയ്തു. രണ്ട് മാസത്തിലേറെയായി യാത്രക്കാർക്ക് ഭീഷണി ഉയർത്തിയിരുന്ന മരക്കഷണമാണ് നീക്കിയത്. വിഷയത്തിൽ നാട്ടുകാർ നിരവധിതവണ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.

താലൂക്ക് ഓഫീസുൾപ്പടെയുള്ള മിനി സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, ദേവസ്വം ബോർഡ് കോളേജ്, റസ്റ്റ് ഹൗസ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. എന്നിട്ടും വേണ്ട നടപടിയുണ്ടാകാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. തുടർന്നാണ് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് അംഗമായ ആർ. കൃഷ്ണ കുമാറിന്റെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മരക്കഷണം നീക്കിയത്.