aiuwc
ആൾ ഇന്ത്യാ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസ് പടിക്കൽ നടത്തിയ മാർച്ചും ധർണയും വൈസ് പ്രസിഡന്റ് നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കാരുണ്യ ലോട്ടറിയിൽ നിന്നുള്ള ചികിത്സാ സഹായം പുനഃസ്ഥാപിക്കണമെന്ന് ആൾ ഇന്ത്യ അൺഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് വൈസ് പ്രസിഡന്റ് നെടുങ്ങോലം രഘു ആവശ്യപ്പെട്ടു. പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ആൾ ഇന്ത്യാ അൺഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസ് പടിക്കൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബാബി ജി. പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. ശൂരനാട് സുബാഷ്,​ രാജ്മോഹൻ,​ മധുലാൽ,​ പെരിനാട് മുരളി,​ അൻസാർ സേട്ട്,​ കെ.ബി. ഷഹാൽ,​ ബീന,​ പിണയ്ക്കൽ സക്കീർ,​ ഷാ കറുത്തേടം,​ പാലയ്ക്കൽ ഗോപൻ തുടങ്ങിയവർ സംസാരിച്ചു.

ശങ്കേഴ്സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിന് ചിറക്കര ശശി,​ ചിറക്കര പ്രകാശ്,​ എൻ. അജയകുമാർ,​ ഷാഹുൽ ഹമീദ്,​ കോണിൽ രാജേഷ്,​ ശിവകുമാർ,​ മനക്കര സെയിൽ ബോസ്,​ കുണ്ടറ ജയദേവൻ,​ ഹരിദാസ്,​ ജഗനാഥൻ,​ തോയിത്തല മോഹൻ,​ പൊഴിക്കര വിജയൻ,​ ചരേക്കൽ ശശി,​ സുവർണ,​ രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.