കൊല്ലം: എം.എസ്. ബാബുരാജ് മ്യൂസിക്കൽ ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ഓർഗനൈസേഷന്റെ പ്രതിമാസ പ്രോഗ്രാമിനോടനുബന്ധിച്ച് പഠനത്തിലും കലാകായിക മത്സരങ്ങളിലും തൊഴിൽ മേഖലകളിലും മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. പ്രശസ്ത ബുള്ളറ്റ് മെക്കാനിക്ക് ബുള്ളറ്റ് മണിയെയും ഡോ. മുഹമ്മദ് സലിമിനെയും ചടങ്ങിൽ ആദരിച്ചു.
ഫൗണ്ടേഷൻ പ്രസിഡന്റ് എ.കെ. അസിം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാലചന്ദ്രൻപിള്ള, പിന്നണിഗായകൻ ഇടവ ബഷീർ, ചലച്ചിത്ര ഗാനരചയിതാക്കളായ ദേവിപ്രസാദ് ശേഖർ, ചവറ ശ്രീകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.കെ. രാജഭദ്രൻ സ്വാഗതവും ട്രഷറർ ദീപാ റെജി നന്ദിയും പറഞ്ഞു.