thengamam-balakrishnan-an
സി.പി.ഐ ടൗൺ നോർത്ത് ലോക്കൽ കമ്മി​റ്റി സംഘടിപ്പിച്ച തെങ്ങമം ബാലകൃഷ്ണൻ അനുസ്മരണസമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മാനവീക മൂല്യങ്ങൾക്ക് വേണ്ടി നിലകൊണ്ട കമ്മ്യൂണിസ്​റ്റായിരുന്നു തെങ്ങമം ബാലകൃഷ്ണനെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ പറഞ്ഞു. സി.പി.ഐ ടൗൺ നോർത്ത് ലോക്കൽ കമ്മി​റ്റി സംഘടിപ്പിച്ച തെങ്ങമം ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം കടപ്പാക്കട സ്‌പോർട്സ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ സംസ്‌കാരവും സംസ്‌കാരത്തിൽ രാഷ്ട്രീയവും കാത്തുസൂക്ഷിക്കുന്ന നേതാക്കൾ വളരെ കുറച്ചുപേരേയുള്ളു. ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന രാഷ്ട്രീയക്കാരനായിരുന്നു തെങ്ങമമെന്ന് മുല്ലക്കര പറഞ്ഞു. സി.പി.ഐ സി​റ്റി സെക്രട്ടേറിയ​റ്റ് അംഗം ഉളിയക്കോവിൽ ശശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ. വിജയുമാർ, ജി. ലാലു, ഡെപ്യൂട്ടിമേയർ വിജയാ ഫ്രാൻസിസ്, എ. രാജീവ്, ഹണി തുടങ്ങിയവർ സംസാരിച്ചു. എൽ.സി. സെക്രട്ടറി ജി. കൃഷ്ണദാസ് സ്വാഗതം പറഞ്ഞു.