chantha
ചിറക്കര ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത

ചാത്തന്നൂർ:ചിറക്കര ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ വിവിധ വാർഡുകളിൽ കർഷക സഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിക്കും. ഞാറ്റ് വേലയുമായി ബന്ധപ്പെട്ട് കർഷകർ നടത്തുന്ന കാർഷിക പ്രവർത്തനങ്ങൾ പൊതു ജനങ്ങളിൽ എത്തിക്കുകയും കർഷകർക്ക് ആവശ്യമായ ബോധവൽക്കരണം നടത്തുകയും ചെയ്യുകയാണ് ലക്ഷ്യം. ഓരോ വാർഡുകളിലും ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് കർഷക സഭ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇടവട്ടം പാൽ സൊസൈറ്റി അങ്കണത്തിൽ നടന്ന കർഷകസഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ മധുസൂദനൻ പിള്ള, സുശീലദേവി ,വി.എൻ. ഷിബുകുമാർ, ഷെറിൻ എ. സലാം, സ്മിത എന്നിവർ സംസാരിച്ചു.