exice
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം മേയർ വി.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളാ സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്റെ ജില്ലാ സമ്മേളനം തേവള്ളിയിലെ സംഘടനയുടെ ഓഫീസിൽ നടന്നു. കൊല്ലം മേയർ അഡ്വ.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. എക്‌സൈസ് വകുപ്പ് ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മികച്ച നേതൃത്വം നൽകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ കുടുംബ സഹായവിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.വേണുഗോപാൽ നിർവഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേഷ് നിർവഹിച്ചു. ചികിത്സാ ധന സഹായ വിതരണം കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എ.എസ്.രഞ്ജിത്ത് നിർവഹിച്ചു. ഉപഹാര സമർപ്പണം എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാമകൃഷ്ണൻ നിർവഹിച്ചു. ചിത്രകാരനും ഗ്രന്ഥകാരനുമായ ആശ്രാമം സന്തോഷിനെ ചടങ്ങിൽ ആദരിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലിക്കാട്, എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി അജു, അസി.എക്‌സൈസ് കമ്മിഷണർ .ജെ.താജുദ്ദീൻകുട്ടി, എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി റ്റി.സജുകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സന്തോഷ് വർഗീസ്, ആർ.സുരേഷ്ബാബു, എക്‌സൈസ് സ്റ്റാഫ് സഹകരണസംഘം സെക്രട്ടറി എ.ഷഹറുദ്ദീൻ എന്നിവർ സംസാരിച്ചു. എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്.ആർ.ഷെറിൻരാജ് സ്വാഗതവും, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.ശ്രീമോൾ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി എ.രാജു (ജില്ലാ പ്രസിഡന്റ് ),എ.എൻ.ഷാനവാസ് (വൈസ് പ്രസിഡന്റ് ) , സന്തോഷ് വർഗ്ഗീസ് (സെക്രട്ടറി) , അജീഷ് (ജോയിന്റ് സെക്രട്ടറി), എ.അജിത് (ട്രഷറർ), ടി.സജുകുമാർ, എസ്.ആർ.ഷെറിൻരാജ്, ആർ.സുരേഷ്ബാബു (സംസ്ഥാന കമ്മിറ്റി അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.