പരവൂർ: കഥകളി നടനും, പരവൂർ പുതിയിടം മഹാദേവർ ക്ഷേത്രത്തിൽ ദീർഘകാലം മേൽശാന്തിയുമായിരുന്ന പൂതക്കുളം മാധവപ്പള്ളി ഇല്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാട് (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ ശ്രീദേവി അന്തർജ്ജനം. മക്കൾ: രാധാകൃഷ്ണൻ നമ്പൂതിരി (റിട്ട. അദ്ധ്യാപകൻ, തന്ത്രി), രാധാ അന്തർജ്ജനം (റിട്ട. അദ്ധ്യാപിക), പരേതനായ ഗോപിനാഥൻ നമ്പൂതിരി (റിട്ട. അദ്ധ്യാപകൻ), ശ്രീധരൻ നമ്പൂതിരി (റിട്ട. തിരുവിതാംകൂർ ദേവസ്വം), ലീല അന്തർജ്ജനം (റിട്ട. അദ്ധ്യാപിക), ഗീതാദേവി. മരുമക്കൾ: സരസ്വതി അന്തർജ്ജനം, എം.വി. കേശവൻ നമ്പൂതിരി, വത്സലാ ദേവി, ഡി.കെ. ഉഷാകുമാരി, വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരി (യോഗക്ഷേമസഭ കൊല്ലം ജില്ലാ പ്രസിഡന്റ്, തന്ത്രി), ഹരിദാസ്.