കൊല്ലം: നൂറ് വർഷത്തിലേറെ പഴക്കമുള്ള കരിക്കോട് എൽ.പി.എസിന്റെ ചുവരുകൾ മനോഹരമായചിത്രങ്ങൾ വരച്ച് വർണാഭമാക്കി തൊട്ടടുത്തുള്ള ശിവറാം എൻ.എസ്.എസ് എച്ച്.എസ്.എസിലെ പൂർവ വിദ്യാർത്ഥികൾ.
സ്കൂളിലെ 1988 ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ 'പൂമരം 88' എന്ന പേരിൽ പൂർവ വിദ്യാർത്ഥി സംഘടന രൂപീകരിച്ച ശേഷം സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കരിക്കോട് എൽ.പി.എസിനെ മനോഹരമാക്കാൻ തീരുമാനിക്കുകയായിരുന്നു. നാല്പതിനായിരം രൂപ ചെലവഴിച്ച് രണ്ട് ദിവസം കൊണ്ടാണ് സംഘടനാംഗങ്ങൾ സ്കൂളിലെ എൽ.കെ.ജി ബ്ലോക്ക് വർണ ചിത്രങ്ങളാൽ മനോഹരമാക്കിയത്.