paravur
പോളച്ചിറ പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ നടന്ന വായനപക്ഷാചരണത്തിന്റെ ഉദ്‌ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് എസ്.ലൈല നിർവ്വഹിക്കുന്നു.

പരവൂർ : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന വായനപക്ഷാചരണത്തിന്റെ ഭാഗമായി പോളച്ചിറ പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ പോളച്ചിറ എസ്.വൈ.എസ്.യു.പി.സ്കൂളിൽ പുസ്തക പ്രദർശനവും പി.എൻ. പണിക്കർ - ഐ.വി. ദാസ് അനുസ്മരണവും നടത്തി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ഉദ്‌ഘാടനം ചെയ്തു. തുടർന്ന് നടന്ന വായനക്കൂട്ടം പരിപാടിയിൽ കലാകാരൻ സുവർണൻ പരവൂർ "എങ്ങനെ നമുക്ക് വായിക്കാം" എന്ന വിഷയത്തിൽ ക്ലാസെടുത്തു. ലൈബ്രറി പ്രസിഡന്റ് അജി ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം ഇൻചാർജ് അനുലോമ യാദവ് ഐ.പി., റിട്ട. എച്ച്.എം എം. ശരത്ത് ചന്ദ്രൻ, ലൈബ്രറി കൗൺസിൽ ചിറക്കര നേതൃസമിതി കൺവീനർ എൽ.എസ്. ദീപക് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. സിനിലാൽ സ്വാഗതവും വനിതാവേദി കൺവീനർ എസ്.ബി. സിന്ധു മോൾ നന്ദിയും പറഞ്ഞു.