school
വെളിയം പാലക്കോട് ഗവ.എൽ.പി സ്‌കൂളിലെ പുസ്തക കൂടിന്റെ ഉദ്ഘാടനം കഥാകാരി ബീനസജീവ് നിർവഹിക്കുന്നു

ഓയൂർ: കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും വായനയിലേക്ക് നയിക്കുന്നതിനുമായി വെളിയം പാലക്കോട് ഗവ.എൽ.പി സ്‌കൂളിൽ വെളിയം താന്നിമുക്ക് സാഹിതി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തകകൂട് ഒരുക്കി നല്കി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കഥാകാരി ബീന സജീവ് ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാലാ പ്രസിഡന്റ് ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.വി. വിബു പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് ആർ. സന്തോഷ്, വെളിയം പഞ്ചായത്ത് അംഗം പവിഴവല്ലി, ജലജ ബാലകൃഷ്ണൻ, പ്രഥമാദ്ധ്യാപിക ഗീതാകുമാരി അമ്മ, ഗൗരിശ്രീ, നിരഞ്ജന തുടങ്ങിയവർ‌ സംസാരിച്ചു.