c
എൽ.ആർ.സിയിൽ നടന്ന പ്രതിഭാ സംഗമത്തിൽ പെരുമൺ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഇസഡ്.എ. സോയ മുഖ്യപ്രഭാഷണം നടത്തുന്നു

കൊല്ലം: മയ്യനാട് പ‌‌ഞ്ചായത്തിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി തലത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളെ എൽ.ആർ.സി അനുമോദിച്ചു. എൽ.ആർ.സി പ്രസിഡന്റ് ഡി. ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെരുമൺ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഇസഡ്.എ. സോയ മുഖ്യപ്രഭാഷണവും അവാർഡ് വിതരണവും നടത്തി. എൽ.ആർ.സി സെക്രട്ടറി കെ. ഷാജി ബാബു സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ്. സുബിൻ നന്ദിയും പറഞ്ഞു.