കൊല്ലം: സുഹൃത്തിന്റെ ഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. വാളത്തുംഗൽ വാഴപ്പള്ളി വയലിൽ വീട്ടിൽ രാജേഷാണ് (34) പിടിയിലായത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. രാജേഷും സുഹൃത്തുമൊത്ത് വാളത്തുംഗലിലെ വയൽക്കരയിലിരുന്ന് മദ്യപിച്ചു. ഇതിനിടെ സുഹൃത്ത് മദ്യലഹരിയിൽ അബോധാവസ്ഥയിലായി. ഈ സമയം രാജേഷ് സുഹൃത്തിന്റെ സമീപത്തുള്ള വീട്ടിലെത്തി ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ അയൽവാസികളെത്തുകയും രാജേഷ് കടന്നുകളയുകയും ചെയ്തു. യുവതിയും ഭർത്താവും ഇന്നലെ പരാതി നൽകിയതോടെയാണ് പ്രതിയെ പിടികൂടിയത്. ഇരവിപുരം എസ്.ഐ എ.പി. അനീഷ്, എ.എസ്.ഐ ആന്റണി, എസ്.സി.പി.ഒമാരായ ശിവകുമാർ, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.