milk
ആര്യങ്കാവിലെ പാൽ പരിശോധനാ ചെക്ക്പോസ്റ്റിനായി നവീകരിച്ച വാണിജ്യനികുതി വകുപ്പിന്റെ കെട്ടിടം

പുനലൂർ: കഴിഞ്ഞ വർഷം ജൂണിൽ തെന്മലയിൽ താല്കാലികമായി ആരംഭിച്ച പാൽ പരിശോധന ചെക്ക്പോസ്റ്റ് തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവിൽ നവീകരിച്ച കെട്ടിടത്തിലേക്ക് ഇന്ന് മാറ്റി സ്ഥാപിക്കും. വൈകിട്ട് 4ന് ആര്യങ്കാവിൽ ചേരുന്ന ചടങ്ങിൽ മന്ത്രി കെ.രാജു നവീകരിച്ച കെട്ടിടം നാടിന് സമർപ്പിക്കും. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുളള ക്ഷീരകർഷക സംഗമം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.

അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് അദ്ധ്യക്ഷത വഹിക്കും. ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ എൻ. രാജൻ മുഖ്യപ്രഭാഷണം നടത്തും.

കേരള ഫീഡ്സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻനായർ, മിൽമ ചെയർമാൻ കല്ലട രമേശ്, കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, പുനലൂർ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, മുൻ എം.എൽ.എ പി.എസ്. സുപാൽ തുടങ്ങിയവർ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.

പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. പ്രദീപ്, ആർ. ലൈലജ, സി. ലൈലാബീവി, സുഷ ഷിബു, വി.വൈ. വർഗീസ്, എം. ഹംസ, വി. രവീന്ദ്രനാഥ്, വി. രാജൻ, ജില്ലാ പഞ്ചായത്ത് അംഗം കെ. ഷിജു, തെന്മല ഡി.എഫ്.ഒ സൺ, വി.എസ്. സോമരാജൻ, മത്തായി തോമസ്, തോമസ് മാത്യു, കെ.പ്രദീപ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കന്നുകാലി പ്രദർശനവും ഗോരക്ഷാ ക്യാമ്പും നടക്കും. ആര്യങ്കാവിലെ വാണിജ്യനികുതി ചെക്ക് പോസ്റ്റ് കെട്ടിടം നവീകരിച്ചാണ് പാൽ പരിശോധന ചെക്ക്പോസ്റ്റായി ഉപയോഗിക്കുന്നത്.