കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കുലശേഖരപുരം പഞ്ചായത്തുതല ശാഖാ പ്രവർത്തക യോഗം 183-ാം നമ്പർ ശാഖാ ഓഡിറ്റോറിയത്തിൽ നടന്നു. സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യോഗം ബോർഡ് മെമ്പർ കെ.ജെ. പ്രസേനൻ, യൂണിയൻ കൗൺസിലർമാരായ എല്ലയ്യത്ത് ചന്ദ്രൻ, എം. ചന്ദ്രൻ, കള്ളേത്ത് ഗോപി, ക്ലാപ്പന ഷിബു, ബി. കമലൻ, കളരിക്കൽ സലിംകുമാർ, കുന്നേൽ രാജേന്ദ്രൻ, വനിതാസംഘം നേതാക്കളായ മണിയമ്മ, മധുകുമാരി, യൂത്ത് മൂവ്മെന്റ് നേതാക്കളായ ടി.ഡി. ശരത് ചന്ദ്രൻ, നീലികുളം സിബു എന്നിവർ പ്രസംഗിച്ചു.