kunnathoor
പോരുവഴി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൊച്ചുതെരുവ് ജംഗ്ഷനിൽ ഇക്കോ ഷോപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എം.ശിവശങ്കരപ്പിള്ള നിർവഹിക്കുന്നു

കുന്നത്തൂർ: പോരുവഴി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൊച്ചുതെരുവ് ജംഗ്ഷനിൽ ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീജ ആദ്യ വിൽപ്പന നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അക്കരയിൽ ഹുസൈൻ, എസ്. ശിവൻ പിള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീത, സഹദേവൻ പിള്ള, ഇ.വി. വിനോദ്കുമാർ, ഷിബു, കൃഷി ഓഫീസർ റീനാ രവീന്ദ്രൻ, ഇക്കോ ഷോപ്പ് സെക്രട്ടറി ചന്ദ്രൻ പിള്ള, പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ കൃഷി വകുപ്പിന്റെ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനവും നടന്നു.