krishi
ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഞാറ്റുവേലച്ചന്തയുടെയും കർഷകസഭയുടെയും പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് എം. സുഭാഷ് നിർവഹിക്കുന്നു

ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷക സഭകളുടെയും ഞാറ്റുവേലച്ചന്തയുടെയും പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എം. സുഭാഷ് പ്ലക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ നിർവഹിച്ചു. പഞ്ചായത്തിൽ നെല്ല് ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ പ്രസിഡന്റ് വിശദീകരിച്ചു. വാർഡ് മെമ്പർ ഹരിലാൽ, ലീല ശ്രീനിവാസൻ, രവീന്ദ്രൻ, അബൂബേക്കർ കുഞ്ഞ്, ഷൈലജ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ ആർ. പ്രദീപ് കുമാർ പദ്ധതി വിശദീകരിച്ചു.