keshavan

കൊല്ലം: കോൺഗ്രസ് മയ്യനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ തിരു -കൊച്ചി മുഖ്യമന്ത്രി സി. കേശവന്റെ 50-ാം ചരമവാർഷിക ദിനാചരണം നാളെ രാവിലെ 10ന് മയ്യനാട് പണയിൽ ജംഗ്ഷനിൽ നടക്കും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് മയ്യനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി. ലിസ്റ്റർ അദ്ധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ മെമ്പർഷിപ്പ് വിതരണം നിർവഹിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ, യു.ഡി.എഫ് ജില്ലാ കമ്മിറ്റി ചെയർമാൻ കെ.സി. രാജൻ, കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാൻ, മുൻ ഡി.സി.സി പ്രസിഡ‌ന്റ് എൻ. അഴകേശൻ, ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കെ. ബേബിസൺ, ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. ബദറുദ്ദീൻ, മുഹമ്മദ് റാഫി, എം. നാസർ, ലീന ലോറൻസ്, ഷമിം, ആർ.എസ്. അബിൻ, കെ.ബി. ഷഹാൽ, മയ്യനാട് സുനിൽ, ബി. ശങ്കരനാരായണപിള്ള, രാധാകൃഷ്ണൻ, വിപിൻ വിക്രം, ക്രിസ്റ്റി വിൽഫ്രഡ്, ഡെൻസിൻ ജോസഫ് തുടങ്ങിയവർ സംസാരിക്കും. ഡി.വി. ഷിബു സ്വാഗതവും സജാസ് നന്ദിയും പറയും.