photo
താലൂക്ക് മർച്ചെന്റ്സ് അസോസിയേഷൻ കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച ആദരവ് സമ്മേളനം ആർ.രാമചന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കരുനാഗപ്പള്ളി: ജൂൺ 11 ന് അർദ്ധരാത്രിയിൽ കരുനാഗപ്പള്ളി നഗരത്തിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ പരിശ്രമിച്ച ഫയർഫോഴ്സ് - പൊലീസ് ഉദ്യോഗസ്ഥരെ മർച്ചന്റ്സ് അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി ആദരിച്ചു. കരുനാഗപ്പള്ളി ടൗൺ ക്ലബിൽ സംഘടിപ്പിച്ച അനുമോദന യോഗം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ മുഖ്യപ്രഭാഷണം നടത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ഹരികുമാർ, കെ.എൻ. ഷാജി, വൈ. ഷെഫീക്ക്, സുനിൽ കുമാർ, പ്രസന്നൻപിള്ള,​ പൊലീസ് ഉദ്യോഗസ്ഥനായ ശിവകുമാർ എന്നിവരെ ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപാകുമാർ ആദരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ ജില്ലാ ട്രഷറർ എസ്. കബീർ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പുളിമൂട്ടിൽ ബാബു അദ്ധ്യക്ഷത വഹിച്ചു. മുനീർ വേലിയിൽ ബി. രാജീവ്, ഡോ. കെ. രാമഭദ്രൻ, കെ.ജെ. മേനോൻ, അബ്ദുൽ റസാക്ക് രാജധാനി, വേണുഗോപാലൻ നായർ, നിസാം, മുജീബ് റഹ്മാൻ, ശിവദാസൻ സോളാർ, രാജീവ് ഈസ്റ്റ് ഇന്ത്യ, ശ്രീജിത്ത് ദേവി, സക്കീർ ഹുസൈൺ തുടങ്ങിയവർ സംസാരിച്ചു.