photo
കേരള മഹിളാ സംഘം കരുനാഗപ്പള്ളി സൗത്ത് ലോക്കൽ കമ്മിറ്റി പൂർത്തികരിച്ച മെമ്പർഷിപ്പിന്റെ വിഹിതം ജില്ലാ സെക്രട്ടറി വിജയമ്മലാലി ലോക്കൽ കമ്മിറ്റി സെക്രട്ടറി വസുമതി രാധാകൃഷ്ണനിൽ നിന്നും ഏറ്റു വാങ്ങുന്നു.

കരുനാഗപ്പള്ളി: കേരള മഹിളാ സംഘം കരുനാഗപ്പള്ളി സൗത്ത് ലോക്കൽ കമ്മിറ്റിയിലെ മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തിയായി. ലോക്കൽ കമ്മിറ്റിയുടെ പരിധിയൽ വരുന്ന 11 ബ്രാഞ്ച് കമ്മിറ്റികളിൽ 1500 വനിതകളെയാണ് മെമ്പർമാരായി ചേർത്തത്. വനിതകളിൽ നിന്ന് സമാഹരിച്ച മെമ്പർഷിപ്പ് വിഹിതം ജില്ലാ സെക്രട്ടറി വിജയമ്മ ലാലി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌പേഴ്സണുമായ വസുമതി രാധാകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങി. കേരള മഹിളാ സംഘം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗം പി. രാജമ്മയുടെ അദ്ധ്യക്ഷതയിൽ താജ് ഭവനിൽ സംഘടിപ്പിച്ച യോഗത്തിൽ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ആർ. രവി, അബ്ദുൽ ലത്തീഫ്, മഹിളാ സംഘം നേതാക്കളായ അജിത കുമാരി, നഗരസഭാ കൗൺസിലർ അജിത എന്നിവർ പ്രസംഗിച്ചു.