അഞ്ചാലുമൂട്: നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ കൊല്ലം ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജ് ലൈബ്രറി സയൻസ് വിഭാഗത്തിന്റെ സഹകരണത്തോടെ നടന്ന ഗ്രന്ഥാലയ പരിപാലന ശില്പശാല സമാപിച്ചു.
ഗ്രന്ഥശാലാ ജനരഞ്ജിനി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാലാ പ്രസിഡന്റ് ബേബി ഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ബി. മുരളീകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഷാജിദ, ലെയ്‌സൺ ഓഫീസർ പ്രൊഫ. എ. ഹാഷിമുദ്ദീൻ, ശില്പശാലാ കോ ഓർഡിനേറ്റർ ഡോ. മുഹമ്മദ് മുസ്തഫ, എസ്. നാസർ, അഖിൽ അശോക് എന്നിവർ സംസാരിച്ചു. ശില്പശാലയിൽ പങ്കെടുത്ത 22 വിദ്യാർത്ഥികൾക്ക് അംഗീകാര പത്രം വിതരണം ചെയ്തു.