കരുനാഗപ്പള്ളി: ജില്ലാ പഞ്ചായത്തും ക്ഷീര വികസന വകുപ്പും സംയുക്തമായി ക്ഷീരകർഷകർക്ക് പലിശരഹിത വായ്പ വിതരണം ചെയ്തു. കാട്ടിൽക്കടവ് ക്ഷീര സംഘത്തിൽ സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനവും വായ്പാ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നിർവഹിച്ചു. സംഘം പ്രസിഡന്റ് വി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. സുധർമ്മ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീജ, ഗേളി ഷൺമുഖൻ, ക്ഷീരവികസന ഓഫീസർ ജാക്വിലിൻ, ഡയറി ഫാം ഇൻസ്ട്രക്ടർ പത്മജാദേവി, ബ്രഹ്മദേവൻ, സുദേശൻ, ജെ. ലീന എന്നിവർ സംസാരിച്ചു.