photo
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ വിദ്യാർത്ഥികളെ അനുമോദിക്കുന്നു.

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം തഴവ തെക്കുമുറി കിഴക്ക് 410​ാം നമ്പർ ശാഖയിയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികളെ അനുമോദിച്ചു. വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും പഠനോപകരണ വിതരണവും യൂണിയൻ സെക്രട്ടറി എ. സോമരാജൻ നിർവഹിച്ചു. ശാഖാ സെക്രട്ടറി കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുക്ഷേത്രത്തിന്റെ കട്ടള വെയ്പ്പിന്റെ ഉദ്ഘാടനവും യൂണിയൻ സെക്രട്ടറി എ. സോമരാജൻ നിർവഹിച്ചു. യോഗം ബോർഡ് മെമ്പർ കെ.പി. രാജൻ, വൈസ് പ്രസിഡന്റ് കുമ്പഴ പ്രഭാകരൻ, യൂണിയൻ കൗൺസിലർ കള്ളേത്ത് ഗോപി, പ്രകാശ് പാപ്പാടി, സുദേവൻ, ബിജു, രാജേന്ദ്രൻ ചൈത്രം, പാപ്പച്ചൻ, സതീശൻ, സുകുമാരൻ, ഉഷ, വസന്ത,​ അഡ്വ. ജയരാജ്, ലാൽകുമാർ എന്നിവർ സംസാരിച്ചു.