കൊല്ലം: അഞ്ചു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 5 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും കൊല്ലം ഫസ്റ്റ് അഡിഷണൽ സെഷൻസ് സ്‌പെഷ്യൽ കോടതി (പോക്‌സോ) ജഡ്ജി ഇ. ബൈജു ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം വെറും തടവിനും ശിക്ഷ വിധിച്ചു. പൂയപ്പള്ളി പുന്നക്കോട് ജയന്തി കോളനി മനോജ് ഭവനിൽ പ്രസന്നനെയാണ് (44,പ്രസാദ്) ശിക്ഷിച്ചത്.
2016 ആഗസ്റ്റ് 10ന് വൈകിട്ടാണ് സംഭവം. വീട്ടിനടുത്തുള്ള ഗ്രൗണ്ടിൽ മറ്റു കുട്ടികളുമായി കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി തന്റെ മൊബൈൽ ഫോൺ കൊടുത്ത് വശീകരിച്ച് മടിയിലിരുത്തി ലൈംഗിക ചൂഷണം നടത്തിയെന്നാണ് കേസ്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. സുഹോത്രൻ, അഡ്വ. അമ്പിളി ജബ്ബാർ, അഡ്വ. പി.ബി. സുനിൽ എന്നിവർ ഹാജരായി.