അഞ്ചൽ: ആലഞ്ചേരി ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. ഡോ.കെ. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി. മോഹനൻ, യോഗ സുദർശനൻ എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും മികച്ച പച്ചക്കറി കർഷകനെയും ചടങ്ങിൽ ആദരിച്ചു. പച്ചക്കറി വിത്തുകളും വൃക്ഷ തൈകളും വിതരണം ചെയ്തു. ജയകുമാർ സ്വാഗതവും അഡ്വ. രാകേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.എം. ജയകുമാർ (പ്രസിഡന്റ്), അഡ്വ. രാകേഷ് (സെക്രട്ടറി), പ്രദീപ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.