കൊല്ലം: എസ്.എൻ.ഡി.പി യോഗം 3837-ാം നമ്പർ പട്ടത്താനം ഈസ്റ്റ് ശാഖയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദനവും പഠനോപകരണ വിതരണവും നടത്തി. കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ യോഗം ഉദ്‌ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായ ബൈജു എസ്. പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ആനേപ്പിൾ എ.ഡി. രമേശ് വനിതാസംഘം പ്രസിഡന്റ് ശോഭന മംഗളാനന്ദൻ, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സത്യശീലൻ, ഷർദാമു, ആർ. ശരത്, സാബു എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സജീവ് മാടൻവിള സ്വാഗതവും വൈസ് പ്രസിഡന്റ് പി. മധു നന്ദിയും പറഞ്ഞു.
വിദ്യാഭാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. ആദർശ് സുനിൽ, മൃദുലരാജ്, എസ്.യു. സീമ എന്നിവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ്, എ വൺ നേടിയവരെയും എസ്. രാധാകൃഷ്ണൻ ആദരിച്ചു. കൊല്ലം എസ്.എൻ കോളേജിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തുന്ന അതിക്രമങ്ങളെ യോഗം ശക്തമായി അപലപിച്ചു. കോളേജിന്റെ സുഗമമായ നടത്തിപ്പിനായി പൊലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും യോഗം അധികാരികളോട് അഭ്യർത്ഥിച്ചു.