f
കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്ത നോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.അരുണാ ദേവി നിർവഹിക്കുന്നു.

കടയ്ക്കൽ: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. രാജ് കപൂർ, ഡോ. രാകേഷ്, ഡോ. സുലൈമാൻ കനി തുടങ്ങിയവർ പങ്കെടുത്തു.

10 കിടക്കകളുള്ള യൂണിറ്റാണ് ആരംഭിച്ചത്. ആറ് മാസം മുമ്പ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നെങ്കിലും ടെക്നീഷ്യൻമാരുടേയും മറ്റ് ജീവനക്കാരുടേയും അഭാവത്തെ തുടർന്ന് പ്രവർത്തനം വൈകുകയായിരുന്നു. ആശുപത്രി ഫിസിഷ്യൻ ഡോ. ഗസ്നി പസിലിന്റെ മേൽനോട്ടത്തിൽ അഞ്ച് ടെക്നീഷ്യന്മാരും 10 സ്റ്റാഫ് നഴ്സുമാരുമടങ്ങുന്ന സംഘമാണ് യൂണിറ്റിലുള്ളത്. കിഫ്ബി ഫണ്ടായ 1.50കോടി രൂപ ചെലവഴിച്ചായിരുന്നു ഇത് സ്ഥാപിച്ചത്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ഉപകരണങ്ങളും മറ്റും സ്ഥാപിച്ചത്. കെ.എച്ച്.ആർ.ഡബ്ല്യൂ.എസിന്റെ സഹകരണത്തിൽ വാർഡുകളുമൊരുക്കി. ദിവസേന 20 രോഗികൾക്ക് ഡയാലിസിസ് ചെയ്യാവുന്ന സൗകര്യമാണുള്ളത്. ഡയാലിസിസിന് ആവശ്യമുള്ള അനുബന്ധ സാധനങ്ങൾ സൗജന്യമായി രോഗികൾക്ക് ലഭിക്കുന്നതിനുള്ള തുകയും ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.