കൊല്ലം: ശ്രീനാരായണ വനിതാ കോളേജിലെ കമ്മ്യൂണിറ്റി ഹെൽത്ത് ക്ലബിന്റെയും ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ 'മീറ്റ് ദി ഡോക്ടർ' പ്രോഗ്രാം സംഘടിപ്പിച്ചു. ഡോ. ആരോമൽ ചേകവർ ഉദ്ഘാടനം ചെയ്തു. തുടർന്ന് 'തൈറോയിഡ് രോഗങ്ങൾ' എന്ന വിഷയത്തിൽ അദ്ധേഹം ക്ളാസെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി.വി. രേഖ, ഡോ. ദീപക് നന്ദ്, സോന ജി. കൃഷ്ണൻ, ഡോ. എസ്.ആർ. ഷീബ എന്നിവർ സംസാരിച്ചു.